കേരള ജഡ്ജിമാരും പരിഗണനയില്‍; നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരെ തീരുമാനിക്കാനുള്ള കൊളീജിയം യോഗം ഉടന്‍

SEPTEMBER 6, 2025, 7:10 AM

ന്യൂഡല്‍ഹി: നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ്മാരെ നിശ്ചയിക്കാന്‍ സുപ്രീം കോടതി കൊളീജിയം ഉടന്‍ യോഗം ചേരും. മേഘാലയ, കല്‍ക്കട്ട, മണിപ്പുര്‍, രാജസ്ഥാന്‍ എന്നീ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ്മാരെ നിശ്ചയിക്കാനാണ് സുപ്രീം കോടതി കൊളീജിയം യോഗം ചേരുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരായി പുതുതായി നിയമിക്കാന്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ പേരുകളും ഉണ്ടെന്നാണ് സൂചന.

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഐ.പി മുഖര്‍ജി ഇന്നലെയാണ് വിരമിച്ചത്. മണിപ്പുര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. സോമശേഖര്‍ പതിനാലാം തീയതിയും കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം പതിനഞ്ചാം തീയതിയും വിരമിക്കും. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.ആര്‍. ശ്രീറാം 27-ാം തീയതിയാണ് വിരമിക്കുന്നത്. ഈ നാല് ഹൈക്കോടതികളിലേക്കുള്ള ചീഫ് ജസ്റ്റിസ്മാരെ നിയമിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന.

പട്‌ന ഹൈക്കോടതിയിലും നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണുള്ളത്. ആക്ടിങ് ചീഫ് ജസ്റ്റിസായ കര്‍ണാടക ജഡ്ജി പി.ബി. ബജന്‍ത്രി അടുത്ത മാസം 22ന് വിരമിക്കും. വിരമിക്കുന്നതിന് മുമ്പ് ജസ്റ്റിസ് പി.ബി. ബജന്‍ത്രിയെ പട്‌ന ഹൈക്കോടതിയിലെ സ്ഥിരം ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശയും സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് കൈമാറിയേക്കും. ജസ്റ്റിസ് ബജന്‍ത്രിയുടെ പിന്‍ഗാമിയെ സംബന്ധിച്ച ചര്‍ച്ചകളും കൊളീജിയം യോഗത്തിലുണ്ടായേക്കും.

പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ. വിനോദ് ചന്ദ്രന്‍ സുപ്രീംകോടതി ജഡ്ജിയായതിനുശേഷം കേരള ഹൈക്കോടതിയില്‍നിന്നുള്ള ജഡ്ജിമാരാരും മറ്റ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസ്മാരായി നിയമിതരായിട്ടില്ല. അതിനാല്‍ കേരള ഹൈക്കോടതിയില്‍നിന്നുള്ള ജഡ്ജിമാര്‍ ഇത്തവണ കൊളീജിയം പരിഗണിക്കുന്ന പട്ടികയിലുണ്ടെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ ഒന്നാമന്‍. ജസ്റ്റിസ്മാരായ എ.കെ. ജയശങ്കര്‍ നമ്പ്യാര്‍, അനില്‍ നരേന്ദ്രന്‍ എന്നിവരാണ് സീനിയോറിറ്റിയില്‍ ജസ്റ്റിസ് മുഷ്താഖിന് തൊട്ടു പിന്നിലുള്ളവര്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam