സാധാരണക്കാർക്ക് തിരിച്ചടിയായി വീണ്ടും സിഎൻജി വില വർധിപ്പിച്ചു

MAY 17, 2026, 2:13 AM

ന്യൂഡൽഹിയിൽ സാധാരണക്കാർക്ക് തിരിച്ചടിയായി വീണ്ടും സിഎൻജി വില വർധിപ്പിച്ചു. കിലോഗ്രാമിന് ഒരു രൂപയാണ് പുതുതായി കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള ഊർജ്ജ വിപണിയിൽ ഉണ്ടായ അനിശ്ചിതത്വമാണ് വില വർധനയ്ക്ക് കാരണമായതെന്നാണ് കമ്പനികളുടെ വിശദീകരണം.

പുതുക്കിയ നിരക്കനുസരിച്ച് ഡൽഹിയിൽ ഒരു കിലോഗ്രാം സിഎൻജിയുടെ വില 76.59 രൂപയായി. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ കിലോഗ്രാമിന് 82.20 രൂപയായും വർധിച്ചു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സിഎൻജി വില കൂട്ടുന്നത്. കഴിഞ്ഞ ദിവസവും കിലോഗ്രാമിന് ഒരു രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ മാത്രം രണ്ട് രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ആഗോള വിപണിയിൽ പ്രകൃതിവാതകത്തിന്റെ വില ഉയർന്നതും വിതരണത്തിൽ കുറവ് വന്നതുമാണ് വില വർധനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെ, ഇക്കഴിഞ്ഞ 15-ാം തീയതി രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചിരുന്നു. നിലവിൽ ഡൽഹിയിൽ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് വില.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam