ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്ക്ക് ഇന്ന് 52-ാം പിറന്നാൾ. മുഖ്യമന്ത്രി കസേരയിലെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ജന്മദിനമാണിത്. മെയ് 10-നാണ് വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.
ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കമൽ ഹാസൻ, നയൻതാര എന്നിവരുൾപ്പെടെ രാഷ്ട്രീയ-ചലച്ചിത്ര രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് പിറന്നാളാശംസകൾ നേരുന്നുവെന്ന് നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അദ്ദേഹത്തിന് ദീർഘായുസ് നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
തമിഴ്‌നാടിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പ്രിയപ്പെട്ട അനിയനുമായ വിജയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നുവെന്ന് കമൽ ഹാസൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ടി.വി.കെ.യുടെ നേതൃത്വത്തിൽ ജില്ലകൾതോറും ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും അന്നദാനവും സഹായവിതരണവും പൊതുസേവനപ്രവർത്തനങ്ങളുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിരുകടന്ന ആഘോഷം ഒഴിവാക്കി സേവനങ്ങളിൽ വ്യാപൃതരാവാനാണ് വിജയ് അണികൾക്ക് നിർദേശം നൽകിയിട്ടുള്ളത്. നിയമസഭാസമ്മേളനം നടക്കുന്നതിനാൽ പുതിയ പ്രഖ്യാപനങ്ങൾ നടത്താനും സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
