ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും അശാന്തി. കുക്കി എംഎല്‍എമാര്‍ സര്‍ക്കാരിന്റെ ഭാഗമായതിനെതിരായ പ്രതിഷേധം അക്രമാസക്തമായതാണ് അശാന്തിയ്ക്ക് കാരണം. ചുരചന്ദ്പൂരിലാണ് ഇന്ന് പ്രതിഷേധങ്ങള്‍ വ്യാപക അക്രമത്തിന് വഴിവെച്ചത്.
പ്രദേശത്ത് കനത്ത ജാഗ്രതയിലാണ് സുരക്ഷാസേന. മണിപ്പൂരില്‍ സ്ഥിതിഗതികള്‍ ഇതോടെ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ചുരാചന്ദ്പൂരില്‍ ഇന്ന് വൈകുന്നേരം പൊലീസിന് നേരെ കല്ലേറുണ്ടായി. വാഹന ഗതാഗതം തടഞ്ഞു. റോഡില്‍ ടയറുകള്‍ കത്തിച്ചും പ്രതിഷേധിച്ചു. നാളെ കുക്കി മേഖലകളില്‍ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ചുരചന്ദ്പൂര് കേന്ദ്രീകരിച്ച് നാളെ പ്രതിഷേധ റാലിയും നടക്കും.
അതേസമയം സാഹചര്യങ്ങള്‍ സങ്കീര്‍ണമായതോടെ കൂടുതല്‍ സുരക്ഷ സേനയെ ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യയെ ലോകസമ്പന്നനാക്കാൻ 'തോറിയം' വിപ്ലവം: 200 വർഷത്തെ ഊർജ്ജസമൃദ്ധിയിലേക്ക് രാജ്യം കുതിക്കുന്നു
ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇറാനുമായി വെടിനിർത്തൽ നിലവിൽ വന്നു; എങ്കിലും പാചകവാതക പ്രതിസന്ധി എന്ന് അവസാനിക്കും? ആശങ്കയിൽ
ഇന്ത്യയുടെ ആണവക്കുതിപ്പിന് അന്താരാഷ്ട്ര അംഗീകാരം; പുതിയ റിയാക്ടർ പ്രവർത്തനം തുടങ്ങിയതിനെ അഭിനന്ദിച്ച് ഐഇഎ