ഛത്തീസ്ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

MARCH 23, 2024, 8:00 PM

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അയൽ ജില്ലയായ സുഖ്മയിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. ഗംഗളൂരു പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ വിവിധ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ നക്‌സൽ വിരുദ്ധ ഓപ്പറേഷന് തയ്യാറെടുക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്ന് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ് പി വാർത്താ ഏജൻസിയോട് പറഞ്ഞു.

മാവോയിസ്റ്റ് ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ബീജാപൂർ, ദന്തേവാഡ, സുക്മ ജില്ലകളുടെ ജംഗ്ഷനിലാണ് ഓപ്പറേഷൻ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

vachakam
vachakam
vachakam

വെള്ളിയാഴ്ച രാത്രി ഇതേ ഓപ്പറേഷൻ്റെ ഭാഗമായി ദന്തേവാഡ-സുക്മ അതിർത്തിയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച പ്രഷർ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബസ്തർ ഫൈറ്റേഴ്‌സിലെ രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായി ഐജി സുന്ദർരാജ് പറഞ്ഞു. ബസ്തർ ഫൈറ്റേഴ്‌സ്-ദന്തേവാഡയിലെ കോൺസ്റ്റബിൾമാരായ വികാസ് കുമാർ കർമ്മ, രാകേഷ് കുമാർ മർകം എന്നിവർക്കാണ് പരിക്കേറ്റത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam