റായ്‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോർട്ട്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് അധികൃതർ അറിയിച്ചത്. ഇന്നു രാവിലെ ചിന്താഗുഫ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ് ഉണ്ടായത്.
അതേസമയം പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.
സ്നിപ്പർ സ്പെഷ്യലിസ്റ്റും ഏരിയ കമ്മിറ്റി അംഗവുമായ ജൻ മിലിഷ്യ കമാൻഡർ മാദ്‌വി ദേവ, കൾച്ചറൽ ആൻഡ് കമ്മ്യൂണിക്കേഷൻസ് (സിഎൻഎം) കമാൻഡർ പോഡിയം ഗാംഗി, ഏരിയ കമ്മിറ്റി അംഗവും കിസ്താറാം ഏരിയയുടെ ഇൻ-ചാർജ് സെക്രട്ടറിയുമായ സോഡി ഗാംഗി എന്നിവരാണ് കൊല്ലപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
