ന്യൂഡെല്‍ഹി: ഇന്ത്യയ്ക്ക് മേല്‍ 50% തീരുവ ചുമത്താനുള്ള യുഎസ് നീക്കത്തെ ശക്തമായി എതിര്‍ക്കുന്നെന്ന് ചൈന. സാമ്പത്തികമായി ഭീഷണിപ്പെടുത്താനുള്ള യുഎസിന്റെ നീക്കത്തോട് മൗനം പാലിക്കുന്നത് ആ നീക്കത്തെ ശക്തിപ്പെടുത്താനേ ഉപകരിക്കുകയുള്ളെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സൂ ഫെയ്‌ഹോങ് പറഞ്ഞു.
സ്വതന്ത്ര വ്യാപാരത്തില്‍ നിന്ന് അമേരിക്ക വളരെക്കാലം നേട്ടമുണ്ടാക്കിയെന്നും ഇപ്പോള്‍ താരിഫുകളെ വിലപേശല്‍ ഉപകരണങ്ങളായി ഉപയോഗിക്കുകയാണെന്നും ചൈനീസ് അംബാസഡര്‍ കുറ്റപ്പെടുത്തി. 'സ്വതന്ത്ര വ്യാപാരത്തില്‍ നിന്ന് യുഎസ് വളരെക്കാലമായി നേട്ടമുണ്ടാക്കിയിരുന്നു, പക്ഷേ ഇപ്പോള്‍ താരിഫുകളെ വിലപേശല്‍ ഉപകരണങ്ങളായി ഉപയോഗിക്കുന്നു. യുഎസ് ഇന്ത്യയ്‌ക്കെതിരെ 50% വരെ തീരുവ ചുമത്തി. ചൈന അതിനെ ശക്തമായി എതിര്‍ക്കുന്നു. നിശബ്ദത, ഭീഷണിപ്പെടുത്തുന്നവരെ ധൈര്യപ്പെടുത്തുകയേയുള്ളൂ. ചൈന ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കും,' ചൈനീസ് അംബാസഡര്‍ പറഞ്ഞു.
പരസ്പരം വിപണികളില്‍ സാധനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ ഇന്യക്കും ചൈനക്കും വളരെയധികം പുരോഗതി കൈവരിക്കാനാകുമെന്ന് സൂ പറഞ്ഞു. 'കൂടുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ചൈനീസ് വിപണിയില്‍ പ്രവേശിക്കുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യും. ഐടി, സോഫ്റ്റ്‌വെയര്‍, ബയോമെഡിസിന്‍ എന്നിവയില്‍ ഇന്ത്യയ്ക്ക് മത്സരാധിഷ്ഠിത മുന്‍തൂക്കമുണ്ട്. അതേസമയം ഇലക്ട്രോണിക്‌സ് നിര്‍മ്മാണം, അടിസ്ഥാന സൗകര്യ നിര്‍മ്മാണം, നവ ഊര്‍ജ്ജം എന്നീ മേഖലകളില്‍ ചൈനക്കാര്‍ക്ക് ദ്രുതഗതിയിലുള്ള വികസനം കൊണ്ടുവരാന്‍ കഴിയും,' ഫെയ്‌ഹോങ് പറഞ്ഞു.
ഇന്ത്യന്‍ ബിസിനസുകള്‍ ചൈനയില്‍ നിക്ഷേപം നടത്തണമെന്ന് ചൈന ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയില്‍ ചൈനീസ് ബിസിനസുകള്‍ക്ക് ന്യായമായ അന്തരീക്ഷം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്