കുനോ ദേശീയോദ്യാനത്തില്‍ നിന്ന് ഇതാ സന്തോഷവാര്‍ത്ത; കുനോയില്‍ വീണ്ടും ചീറ്റക്കുഞ്ഞുങ്ങള്‍ പിറന്നു

MARCH 11, 2024, 6:07 AM

ഭോപാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ നിന്ന് സന്തോഷവാര്‍ത്ത. കുനോയിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി പിറന്നിരിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവാണ് വാര്‍ത്ത എക്‌സിലൂടെ പങ്കുവച്ചത്. ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഹൈ ഫൈവ്, കുനോ… ദഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച അഞ്ചുവയസുള്ള ഗാമിനി എന്ന ചീറ്റ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയിരിക്കുന്നു എന്നാണ് ഭൂപേന്ദര്‍ യാദവ് എക്‌സില്‍ കുറിച്ചത്. ഇതോടെ ഇന്ത്യയിൽ  ജനിച്ച ചീറ്റകളുടെ എണ്ണം 13 ആയി. 

ചീറ്റകള്‍ക്ക് അവര്‍ക്കനുകൂലമായ അന്തരീക്ഷമൊരുക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പുതിയ അതിഥികള്‍ കൂടിയെത്തിയതോടെ ആകെ ചീറ്റകളുടെ എണ്ണം 26 ആയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam