ന്യൂഡല്‍ഹി: ഇനി മുതല്‍ യുകെയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചേക്കും. ഐസിഎഐ പ്രസിഡന്റ് രഞ്ജീത് കുമാര്‍ അഗര്‍വാളാണ് ബുധനാഴ്ച ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഇതാദ്യമായാണ് ഒരു വിദേശ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുന്നത്.
യുകെയുമായും കാനഡയുമായും സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കായി (എഫ്ടിഎ) ഇന്ത്യ നടത്തുന്ന ചര്‍ച്ചകളുടെ ഭാഗമാണ് പുതിയ നിര്‍ദേശം. ഓസ്ട്രേലിയയുമായി സമാനമായ ക്രമീകരണം നടത്തുന്നുണ്ടെന്നും അഗര്‍വാള്‍ പറഞ്ഞു. പരസ്പരമുള്ള സംവിധാനം നടപ്പിലാക്കി കഴിഞ്ഞാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ അവരെ നിയന്ത്രിക്കുന്ന ഐസിഎഐയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും.
ഇത് പരസ്പരാടിസ്ഥാനത്തിലായിരിക്കും ഒറ്റയ്ക്കല്ല നടപ്പിലാക്കുന്നത്. അവര്‍ സമ്മതിക്കുകയാണെങ്കില്‍ അത് ഇരു രാജ്യങ്ങള്‍ക്കും ഒരു വിജയമായിരിക്കും. തങ്ങള്‍ക്ക് വളരെയധികം പ്രതീക്ഷയുണ്ട്. കാരണം യുകെയില്‍ പ്രായമായവരുടെ ജനസംഖ്യ വര്‍ധിക്കുകയാണ്. ഭൂരിഭാഗം ജോലികളും യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറിയിരിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) പ്രസിഡന്റായി ഫെബ്രുവരി 12 ന് ചുമതലയേറ്റതിന് ശേഷം അഗര്‍വാള്‍ പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നത് എന്തിനായിരിക്കും എന്ന ചോദ്യത്തിന് ഇന്ത്യ ഒരു വികസ്വര രാജ്യമാണെന്നും അവ വികസിത രാജ്യങ്ങളാണെന്നും യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവയെ പരാമര്‍ശിച്ച് അദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്