ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ ക്ഷേത്ര ഉത്സവത്തിലെ രഥഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞ് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.വെല്ലൂരിലെ ഒരു പ്രധാനപ്പെട്ട പ്രാദേശിക ഉത്സവമാണ് മായാന കൊല്ലൈ. ശിവരാത്രിക്ക് തൊട്ടുപിറ്റേന്ന് നടക്കുന്ന ഒരു ഉത്സവമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട രഥഘോഷയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
ഭക്തർ 60 അടി ഉയരമുള്ള രഥം വലിച്ചുകൊണ്ടുപോകുന്നതിനിടെ മറിയുകയായിരുന്നു. രഥം മറിഞ്ഞപ്പോൾ ഏഴുപേർ അതിനിടയിൽ പെട്ടുപോകുകയായിരുന്നു. കുടുങ്ങിയപ്പോയവരെ വളരെയേറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്.അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന നിർദേശങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച പരിശോധനകൾ നടത്തുന്നതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; കുട്ടികളോട് വോട്ട് അഭ്യർത്ഥനയുമായി വിജയ്
രണ്ടാം സിലിണ്ടർ ബുക്കിംഗിന് നിരോധനം; പാചകവാതക ക്ഷാമം രൂക്ഷമാകുന്നു, അടുക്കളകൾ പട്ടിണിയിലേക്ക്?
ഇനി പെട്രോളല്ല, പകരക്കാരനായി എഥനോൾ; രാജ്യത്ത് 'E85' ഇന്ധനം വരുന്നു, വാഹനങ്ങളിൽ വൻ
ഡൽഹിയിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ചാരസംഘടനയുമായി ബന്ധമുള്ള രണ്ട് പേർ