അരുണാചലിലും സിക്കിമിലും വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം; ജൂണ്‍ രണ്ടിന് ഫലമറിയും

MARCH 17, 2024, 6:14 PM

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണല്‍ തീയതികള്‍ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടു സംസ്ഥാനങ്ങളിലും ജൂണ്‍ നാലിന് പകരം വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിന് നടക്കും.

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഏപ്രില്‍ 19നാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് കഴിയും.

അതിനു മുന്‍പേ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.ഇവിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയക്രമത്തില്‍ മാറ്റമില്ല.

vachakam
vachakam
vachakam

60 നിയമസഭാ സീറ്റുകളിലേയ്ക്കാണ് അരുണാചലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സിക്കിമില്‍ 32 നിയമസഭാ സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചലിനും സിക്കിമിനും പുറമെ ആന്ധ്രാപ്രദേശ് ഒഡീഷ എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam