ന്യൂഡൽഹി: കർഷക സമരം ഒത്തുതീർപ്പിലേക്ക്. ചർച്ചയിൽ സർക്കാർ പുതിയ പദ്ധതി കർഷകർക്ക് മുന്നിൽ വെച്ചു. പയർ, ചോളം, പരുത്തി വിളകൾക്ക് താങ്ങുവില നൽകി അഞ്ച് വർഷത്തേക്ക് എത്ര വേണമെങ്കിലും ഏറ്റെടുക്കാമെന്ന് കേന്ദ്ര സർക്കാർ പ്രതിനിധികൾ കർഷകരെ അറിയിച്ചു.
ഇതോടെ ദില്ലി ചലോ മാര്‍ച്ച് താല്‍ക്കാലികമായി കർഷകർ അവസാനിപ്പിച്ചു. താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശം പഠിച്ച് ഭാവി നടപടി തീരുമാനിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.
കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, നിത്യാനന്ദ് റായ്, അര്‍ജുന്‍ മുണ്ടെ എന്നിവര്‍ കര്‍ഷക പ്രതിനിധികളുമായി ചണ്ഡീഗഢില്‍ നടത്തിയ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് തീരുമാനം. എൻസിസിഎഫ് (നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ), നാഫെഡ് (നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ) തുടങ്ങിയ സഹകരണ സംഘങ്ങൾ വഴിയാകും ചോളമടക്കമുള്ള വിളകൾ കർഷകരിൽനിന്ന് സർക്കാർ വാങ്ങുക.
ഏറ്റെടുക്കുന്ന വിളകൾക്ക് പരിധിയുണ്ടാകില്ല. ഒപ്പം അതിനായൊരു പോർട്ടലും ഒരുക്കും. അതേസമയം, പരുത്തി ഏറ്റെടുക്കുന്നത് കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
തീരുമാനം അറിയിക്കാൻ ചൊവ്വാഴ്ച വരെ സമയം വേണമെന്നാണ് കർഷകർ ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബിലെ കൃഷി സംരക്ഷിക്കാനും ഭൂഗർഭ ജലവിതാനം മെച്ചപ്പെടുത്താനും ഭൂമിയെ തരിശിൽ നിന്ന് രക്ഷിക്കാനും പുതിയ നിർദേശങ്ങൾ സഹായിക്കുമെന്നാണ് വാണിജ്യ-വ്യവസായ മന്ത്രിയുടെ അഭിപ്രായം.
മിനിമം താങ്ങുവില ആവശ്യപ്പെട്ട് ദിവസങ്ങളായി പഞ്ചാബ്-ഹരിയാന അതിർത്തിയിൽ കർഷകർ നടത്തുന്ന സമരം അവസാനിപ്പിക്കുകയാണ് ചർച്ചയുടെ ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരും സമ്മർദ്ദത്തിലാണ്. നിര്‍ദേശങ്ങള്‍ പഠിച്ച് തൃപ്തികരമല്ലെങ്കില്‍ ഫെബ്രുവരി 21 രാവിലെ 11 മണിക്ക് മാര്‍ച്ച് വീണ്ടും തുടരുമെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്