സി.ബി.എസ്.ഇയിൽ ഭാഷാ പഠന പരിഷ്കാരം: 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കി

MAY 16, 2026, 5:19 AM

ന്യൂഡൽഹി: സി.ബി.എസ്.ഇ  സ്കൂളുകളിലെ 9, 10 ക്ലാസുകളിലെ ഭാഷാ പഠനത്തിൽ വിപ്ലവകരമായ പരിഷ്കാരങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. വരുന്ന 2026-27 അധ്യയന വർഷം മുതൽ 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കിക്കൊണ്ട് മെയ് 15-ന് ബോർഡ് പുതിയ സർക്കുലർ പുറത്തിറക്കി.

ദേശീയ വിദ്യാഭ്യാസ നയത്തിനും  ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും അനുസൃതമായി നടപ്പിലാക്കുന്ന ഈ പുതിയ നിയമം 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.പുതിയ പരിഷ്കാരപ്രകാരം വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം .

വിദേശ ഭാഷ പഠിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മറ്റ് രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ അത് മൂന്ന് ഭാഷകളുടെ പട്ടികയിൽ തിരഞ്ഞെടുക്കാൻ സാധിക്കൂ. അല്ലാത്തപക്ഷം വിദേശ ഭാഷ നാലാമതൊരു അധിക ഭാഷയായി മാത്രമേ പഠിക്കാൻ സാധിക്കുകയുള്ളൂ.

vachakam
vachakam
vachakam

നിലവിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് വരെ രണ്ട് ഭാഷകളുടെ പഠനമായിരുന്നു നിഷ്കർഷിച്ചിരുന്നത്. എന്നാൽ പുതിയ അധ്യയന വർഷം മുതൽ വിദ്യാർത്ഥികളുടെ ഭാഷാ നൈപുണ്യവും ഇന്ത്യൻ ഭാഷകളോടുള്ള അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് ഭാഷകൾ നിർബന്ധമാക്കാൻ ബോർഡ് തീരുമാനിച്ചത്. പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് സ്കൂളുകൾ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണമെന്ന് സർക്കുലറിൽ നിർദ്ദേശിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam