ന്യൂഡൽഹി: സി.ബി.എസ്.ഇ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മൂന്ന്, ആറ് ക്ലാസുകളിലെ സിലബസും പാഠപുസ്തകങ്ങളും മാറും. മറ്റ് ക്ലാസുകളിലെ സിലബസിനും പാഠപുസ്തകത്തിനും മാറ്റമുണ്ടാകില്ല.
പുതിയ അധ്യാപന രീതികളിലേക്കും പഠന മേഖലകളിലേക്കും വിദ്യാർത്ഥികളുടെ പരിവർത്തനം സുഗമമാക്കുന്നതിന് ഈ വർഷം ആറാം ക്ലാസിലേക്കുള്ള ബ്രിഡ്ജ് കോഴ്‌സും മൂന്നാം ക്ലാസിലേക്കുള്ള ഹ്രസ്വ മാർഗനിർദ്ദേശങ്ങളും തയ്യാറാക്കി വരികയാണെന്ന് സിബിഎസ്ഇ ഡയറക്ടർ ഓഫ് അക്കാദമിക്‌സ് ജോസഫ് ഇമ്മാനുവൽ പറഞ്ഞു.
18 വർഷത്തിനുശേഷം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ മാറ്റങ്ങളുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. 1975, 1988, 2000, 2005 എന്നീ വർഷങ്ങളില്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നാല് പരിഷ്കാരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
2022ല്‍ കോവിഡ് പശ്ചാത്തലത്തില്‍ ആറ് മുതല്‍ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ എൻ.സി.ഇ.ആർ.ടി ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.മുഗള്‍ കോടതികള്‍, 2002ലെ ഗുജറാത്ത് കലാപം, ശീതയുദ്ധം, മുഗള്‍ ചക്രവർത്തിമാരുടെ പരാമർശങ്ങള്‍, അടിയന്തരാവസ്ഥ എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങളാണ് നീക്കം ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്