ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ റെയ്ഡിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
പെരുമാറ്റച്ചട്ടം നിലവിൽ വരുമ്പോൾ അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിന് പ്രത്യേക മാർഗനിർദേശങ്ങൾ വേണമെന്നും തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ കർശന നടപടി ഉണ്ടാകരുതെന്നും മഹുവ മൊയ്ത്ര പരാതിയിൽ പറഞ്ഞു.
മഹുവയുടെ കൊല്‍ക്കത്തയിലെ വസതിയിലും കൃഷ്ണനഗറിലെ അപ്പാര്‍ട്‌മെന്റിലും പിതാവ് താമസിക്കുന്ന മറ്റൊരു അപ്പാര്‍ട്‌മെന്റിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്.
സ്ഥാനാര്‍ഥികളുടെ പ്രചാരണം തടസപ്പെടുന്ന കടുത്ത നടപടികള്‍ കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മഹുവ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നത്. സിബിഐ പ്രർത്തിക്കുന്നത് രാഷ്ട്രീയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. നിയമവിരുദ്ധവും അനുചിതവുമായ നീക്കങ്ങളാണ് നടക്കുന്നതെന്നും മഹുവ നൽകിയ പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്