ന്യൂഡല്‍ഹി: അല്‍ ഫലാഹ് സര്‍വകലാശാലയ്‌ക്കെതിരെ രണ്ട് കേസ് റജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്. വ്യാജരേഖ ചമയ്ക്കല്‍, തട്ടിപ്പ് എന്നിവയ്ക്കാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. യുജിസി, നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നിലുണ്ടായിരുന്നവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനമാണിത്.
നാക് അക്രഡിറ്റേഷന്റെ കാലാവധി കഴിഞ്ഞിട്ടും എ ഗ്രേഡ് അക്രഡിറ്റേഷന്‍ ഉണ്ടെന്ന് വെബ്‌സൈറ്റില്‍ ചേര്‍ത്ത അല്‍ ഫലാഹിന് അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പില്‍ യുജിസിയും ക്രമക്കേടുകള്‍ കണ്ടെത്തി. ഭീകര സംഘാംഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെ അല്‍ ഫലാഹിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. എട്ടിലേറെ സ്ഥാപനങ്ങളില്‍ നിന്നും പ്രഫസര്‍മാര്‍ രാജിവച്ചെന്നാണ് വിവരം.
സ്ഥാപനത്തിലെ ഇരുപതിലേറെ ഡോക്ടര്‍മാര്‍ പൊലീസ് നിരീക്ഷണത്തിലാണ്. യുജിസി, നാക്, എന്‍എംസി എന്നിവയെല്ലാം വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ക്യാംപസില്‍ ക്ലാസ് നടക്കുന്നുണ്ടെങ്കിലും പല മാതാപിതാക്കളും മക്കളെ തിരികെ വിളിച്ചെവെന്നാണു വിവരം. ഇവിടെ എംബിബിഎസിനു പ്രതിവര്‍ഷം 16 ലക്ഷത്തിലേറെ രൂപയാണു ഫീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
