ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമം (സിഎഎ) ആരുടെയും പൗരത്വം കവര്‍ന്നെടുക്കാനുള്ളതല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം മൂലം ആളുകള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ന്യൂനപക്ഷങ്ങളോട് കള്ളം പറയുകയാണെന്ന് ഹൈദരാബാദില്‍ നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞു.
''ആരുടെയെങ്കിലും പൗരത്വം കവര്‍ന്നെടുക്കാന്‍ സിഎഎയില്‍ വ്യവസ്ഥയില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. സിഎഎ ഒരു ഇന്ത്യക്കാരന്റെയും പൗരത്വം എടുത്തുകളയില്ല, പകരം പൗരത്വം നല്‍കും,'' അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തുടനീളം സിഎഎ നടപ്പാക്കുന്നതിന് വഴിയൊരുക്കി കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് അമിത് ഷായുടെ പരാമര്‍ശം.
കേന്ദ്രത്തിന്റെ നടപടി ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഒവൈസിയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ''ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനുള്ള തീവ്രശ്രമമാണ്'' ഇതെന്ന് പറഞ്ഞു. നിയമം മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായി തരം താഴ്ത്തുമെന്ന് അസദുദ്ദീന്‍ ഒവൈസി അവകാശപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു.
'സിഎഎ കൊണ്ടുവരുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. സ്വാതന്ത്ര്യലബ്ധി മുതല്‍ കോണ്‍ഗ്രസ് സിഎഎയെ എതിര്‍ത്തിരുന്നു, അതേസമയം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് പീഡനം നേരിടുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കോണ്‍ഗ്രസ് അതിനെ എതിര്‍ത്തു, ''അമിത് ഷാ സെക്കന്തരാബാദില്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും സിഖുകാര്‍ക്കും മറ്റുള്ളവര്‍ക്കും പൗരത്വം നല്‍കിയതിലൂടെ നരേന്ദ്രമോദി അവരെ ആദരിച്ചെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്