ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനത്തിന് സമീപത്ത് ബസ് തീപിടിച്ച് കത്തി

OCTOBER 28, 2025, 5:00 AM

ഡൽഹി: ദില്ലി വിമാനത്താവളത്തിൽ ടെർമിനൽ 3-ൽ ബസ് തീപിടിച്ച് കത്തിയതായി റിപ്പോർട്ട്. എയർ ഇന്ത്യയുടെ ട്രാൻസിറ്റ് ബസിനാണ് തീ പിടിച്ചത്. വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപത്ത് വെച്ചാണ് തീപിടിത്തം ഉണ്ടായത്. 

അതേസമയം ബസ്സിൽ യാത്രക്കാരില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഉച്ചയോടെയാണ് അപകടമുണ്ടായത്. ഡൽഹി എയർപോർട്ടിലെ ടെർമിനൽ 3-ലുണ്ടായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ഏതാനും മീറ്റർ അകലെ വെച്ചാണ് തീപിടിത്തമുണ്ടായത്. 

സ്ഥലത്തുണ്ടായിരുന്ന ഫയർഫോഴ്സ് സംഘം മിനിറ്റുകൾക്കുള്ളിൽ തീ അണയച്ചു. സംഭവം നടക്കുമ്പോൾ ബസ് നിർത്തിയിട്ട നിലയിലായിരുന്നു. ആർക്കും പരിക്കുകളോ ആളപായമോ ഉണ്ടായിട്ടില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam