ബി.ആര്‍.എസ് നേതാവ് കെ കവിത അറസ്റ്റില്‍

MARCH 15, 2024, 6:47 PM

ബെംഗളൂരു: ഡൽഹി മദ്യനയ അഴിമതി കേസിൽ ബിആർഎസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ കവിത അറസ്റ്റിൽ. കവിതയുടെ വസതിയിൽ ഇഡി ഐടി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

ഉച്ചയോടെ തന്നെ കവിതയെ കസ്റ്റഡിയിലെടുത്തിരുന്നു.  ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള കവിതയുടെ വസതിയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഐടി വകുപ്പുകളും (ഇൻകം ടാക്സ്) റെയ്ഡ് നടത്തിയിരുന്നു. 

ഡൽഹി സര്‍ക്കാരിന്‍റെ കീഴിലായിരുന്ന മദ്യവില്‍പനയുടെ ലൈസൻസ് 2012ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നതായി ഇഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു. 

vachakam
vachakam
vachakam

 ഇടപാടിൽ മദ്യവ്യവസായത്തിന് അർഹതയില്ലാത്ത ലാഭം ലഭിച്ചു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കവിത, ആം ആദ്മി പാർട്ടി നേതാവ് വിജയ് നായർ എന്നിവർക്ക് പങ്കുണ്ടെന്നാണ് ആരോപണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam