ഭോപ്പാൽ: വീണ്ടും വിദ്വേഷ പരാമർശവുമായി ബിജെപി മുൻ എംപി പ്രജ്ഞാ സിങ് ഠാക്കൂർ.
മാതാപിതാക്കൾ പെൺമക്കളെ അഹിന്ദുക്കളുടെ വീട്ടിൽ പോകുന്നതിൽ നിന്ന് വിലക്കണമെന്നും, ഈ നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ പെൺകുട്ടികളുടെ കാല് തല്ലി ഒടിക്കണമെന്നുമാണ് പ്രജ്ഞാ സിങ് ഠാക്കൂർ പറഞ്ഞത്.
മക്കളെ അവരുടെ നന്മ മുൻനിർത്തി തല്ലേണ്ടിവന്നാൽ അതിൽനിന്ന് പിന്മാറേണ്ടതില്ല. നിങ്ങളുടെ മനസ്സിനെ കരുത്തുള്ളതാക്കണം. മാതാപിതാക്കൾ ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണ് എന്നാണ് പ്രജ്ഞയുടെ വാദം. പെൺകുട്ടികളെ കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാൻ വിട്ടുകൊടുക്കരുത്.
നമ്മുടെ മൂല്യങ്ങൾ പിന്തുടരാത്ത, പ്രായമുള്ളവരെ ബഹുമാനിക്കാത്ത, വീട്ടിൽ നിന്നും ഒളിച്ചോടാൻ തയ്യാറായി നിൽക്കുന്ന പെൺകുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവർ പറഞ്ഞു.
ഭോപ്പാലിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേ ആണ് പ്രജ്ഞാ സിങ് ഠാക്കൂർ വിദ്വേഷ പരാമർശം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്