ബ്രഹ്മോസിനെ തടുക്കാനാവില്ല; സമ്മതിച്ച് ചൈനയും

JUNE 5, 2025, 10:05 AM

ബീജിങ്: ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് ചൈന. പാകിസ്താന് ചൈന നല്‍കിയ മിസൈല്‍ പ്രതിരോധ സംവിധാനമായ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്മോസിനെ തടയാന്‍ സാധിക്കില്ലെന്ന് ചൈന വ്യക്തമാക്കുന്നു. 

ഇന്ത്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കാതെ വന്നതിലുള്ള അതൃപ്തി പാകിസ്ഥാന്‍ ചൈനയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം. ബ്രഹ്മോസ് പോലെയുള്ള സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകളെ തടയാന്‍ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിക്കില്ലെന്ന് ചൈന പാകിസ്ഥാനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ഇതിന് പുറമെ ഇന്ത്യ പ്രയോഗിച്ച സ്‌കാല്‍പ് മിസൈലുകളും കാമികാസി ഡ്രോണുകളും പാകിസ്താന്റെ ആന്റി സ്റ്റെല്‍ത്ത് റഡാറുകളെയും എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങളെയും നശിപ്പിച്ചു. ഇന്ത്യയുടെ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ പോയത് പാകിസ്ഥാനിലും ചൈനയിലും ചര്‍ച്ചയായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam