കണ്ണില്ലാത്ത ക്രൂരത; 9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ആവശ്യപ്പെട്ടത് 23 ലക്ഷം; ഒടുവിൽ അരുംകൊല 

MARCH 26, 2024, 9:44 AM

മുംബൈ: 9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ തയ്യല്‍ക്കാരൻ അറസ്റ്റിലായതായി റിപ്പോർട്ട്. 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഇബാദ് എന്ന ഒൻപത് വയസ്സുകാരനെ ഇയാൾ തട്ടിക്കൊണ്ടുപോയത്. മഹാരാഷ്ട്രയിലെ താനെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 

പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് എത്തേണ്ട സമയമായിട്ടും കുട്ടി  തിരിച്ചുവരാതിരുന്നതോടെ വീട്ടുകാർ പരിഭ്രാന്തരായി തിരച്ചിൽ തുടങ്ങി. അതിനിടെ ഇബാദിൻ്റെ പിതാവ് മുദ്ദാസിറിന് ഒരു മോചന ദ്രവ്യം ആവശ്യപ്പെട്ട് കോള്‍ വന്നു. മകനെ മോചിപ്പിക്കണമെങ്കിൽ 23 ലക്ഷം നൽകണം എന്ന് ആവശ്യപ്പെട്ടായിരുന്നു കോള്‍. പക്ഷേ കുട്ടി എവിടെയാണെന്നോ പണം എവിടെ എത്തിക്കണമെന്നോ വിളിച്ചയാള്‍ പറഞ്ഞില്ല.

തുടർന്ന് ഇബാദിനെ കണ്ടെത്താൻ പൊലീസും നാട്ടുകാരും ഗ്രാമമാകെ അരിച്ചുപെറുക്കി. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ ആള്‍ കോള്‍ ചെയ്ത സിം മാറ്റിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തട്ടിക്കൊണ്ടുപോയ ആളുടെ ലൊക്കേഷൻ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു. സൽമാൻ മൌലവി എന്ന തയ്യൽക്കാരന്‍റെ വീടായിരുന്നു അത്. വീട് വളഞ്ഞ് പൊലീസ് തെരച്ചിൽ നടത്തി. പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല. 

vachakam
vachakam
vachakam

കുട്ടിയുടെ മൃതദേഹം ചാക്കിൽ വീടിന്‍റെ പുറകിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സൽമാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടുപണിക്ക് ആവശ്യമായ പണം കണ്ടെത്താനാണ് ഇയാൾ ഈ ക്രൂരത ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്. സൽമാനോടൊപ്പം സഹോദരൻ സഫുവാൻ മൗലവിയും അറസ്റ്റിലായിട്ടുണ്ട്. മറ്റാർക്കെങ്കിലും ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam