ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ജയിലിലായിരുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് എഎസ് ഗഡ്കരി, ജസ്റ്റിസ് രഞ്ജിത് സിന്‍ഹ രാജ ഭോന്‍സലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഹാനി ബാബുവിന് ജാമ്യം ലഭിക്കുന്നത്.
ജൂലൈ 2020 നാണ് ഹാനി ബാബുവിനെ യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി ബാബു കഴിയുന്നത്.
കേസില്‍ അഞ്ച് വര്‍ഷവും രണ്ട് മാസവുമായി ജയിലില്‍ കഴിയുകയാണെന്നും എന്നാല്‍ കേസിന്റെ വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ലെന്നും ഹാനി ബാബു കോടതിയില്‍ വാദിച്ചു.
എന്നാല്‍ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ റോണ വില്‍സണ്‍ സുധീര്‍ ധാവളെ എന്നിവര്‍ ജയിലില്‍ കഴിഞ്ഞത്രയും ഹാനി ബാബു ജയില്‍വാസം അനുഭവിച്ചിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് വാദിച്ചു.
ആര്‍ഡിഎഫ് (റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട്) , സിപിഐ (മാവോയിസ്റ്റ്) എന്നീ സംഘടനകളുമായി ഉള്ള ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. ഒപ്പം സീക്രസി ഹാന്‍ഡ്ബുക്ക് എന്ന പുസ്തകവും പിടിച്ചെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
