ചെന്നൈ : കരൂർ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി. ചെന്നൈ നീലാങ്കരൈയിലെ വസതിക്ക് നേരെയാണ് ബോംബ് ഭീഷണി. ചെന്നൈ പോലീസിനാണ് വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഫോൺ സന്ദേശം ലഭിച്ചത്. ഇതോടെ പോലീസും ബോംബ് സ്ക്വാഡും ചെന്നൈയിലെ വസതിയിലെത്തി. തുടർന്ന് വീടിനകത്തും പുറത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
അതേസമയം കഴിഞ്ഞ ദിവസം കരൂരിലെ ആൾക്കൂട്ട ദുരന്തത്തിൽ വിജയ്ക്കും ഡിഎംകെ സർക്കാരിനും ഇന്ന് നിർണായകം. അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന ടിവികെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്