ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി.ദുബൈയിൽ നിന്ന് ഹൈദരാബാദിൽ എത്തിയ എമിറേറ്റ് വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്.തുടർച്ചയായ രണ്ടാം ദിവസമാണ് ഹൈദരാബാദിൽ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടാകുന്നത്.
ദുബായിൽ നിന്ന് എത്തിയ എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ലാൻഡ് ചെയ്ത വിമാനം ടെർമിനലിൽ നിന്ന് 4 കിലോമീറ്റർ അകലത്തേക്ക് മാറ്റി പരിശോധന നടത്തി.
യാത്രക്കാരെ ഘട്ടം ഘട്ടമായി പുറത്തെത്തിച്ചാണ് ദേഹപരിശോധന നടത്തിയത്.മലയാളികൾ അടക്കമുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.വിമാനത്തിനകത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ലായെന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
