ഡൽഹി: ഝാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ വീട്ടിൽ നിന്ന് ഇ ഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ബി.എം.ഡബ്ല്യു കാർ അദ്ദേഹത്തിന്റേതല്ലെന്ന് വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇ.ഡി) രംഗത്ത്. കോൺഗ്രസിന്റെ രാജ്യസഭ എം.പിയും കുപ്രസിദ്ധനുമായ ധീരജ് പ്രസാദ് സാഹുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കള്ളപ്പണക്കേസിൽ പ്രതിയാണ് ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭ എം.പിയായ ധീരജ് പ്രസാദ് സാഹു. ജനുവരി 29നാണ് സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് ഇ.ഡി സംഘം ബി.എം.ഡബ്ല്യു കാർ പിടിച്ചെടുത്തത്.
അതേസമയം സാഹുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഇ.ഡി വൃക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ആദായ നികുതി നടത്തിയ റെയ്ഡിൽ 351 കോടി രൂപയുടെ കള്ളപ്പണ്ണമാണ് സാഹുവിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. 40 നോട്ടെണ്ണല്‍ മെഷീനുകളുടെ സഹായത്തോടെ അഞ്ച് ദിവസം കൊണ്ടാണ് നോട്ടുകള്‍ എണ്ണിത്തീര്‍ത്തത്. കഴിഞ്ഞ 31 നാണ് ഭൂമിയിടപാടുമായ ബന്ധപ്പെട്ട കേസിൽ ഇ.ഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്