ഭോപ്പാൽ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) രക്തബാങ്കിൽ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷ്ടിക്കപ്പെട്ടതായി പരാതി.എയിംസ് രക്തബാങ്ക് ഇൻ ചാർജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് ബാഗ് സെവാനിയയാണ് പോലീസിന് പരാതി നൽകിയത്. ഇതിന് പിന്നാലെ ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം.
വളരെക്കാലമായി ആശുപത്രിയിലെ രക്തബാങ്കിൽ നിന്ന് രക്ത, പ്ലാസ്മ യൂണിറ്റുകൾ കാണാതാവുന്നതായാണ് പരാതിയിൽ പറയുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ഔട്ട്‌സോഴ്‌സ് ജീവനക്കാരനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (മിസ്രോഡ് ഏരിയ) രജനീഷ് കശ്യപ് കൗൾ പിടിഐയോട് പറഞ്ഞു.
മോഷണം പോകുന്നതായി സംശയം തോന്നിയ എയിംസ് അധികൃതർ രക്തബാങ്കിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രതി പ്ലാസ്മ യൂണിറ്റുകൾ (രക്തത്തിന്റെ ദ്രാവക ഭാഗം) മോഷ്ടിച്ച് അജ്ഞാതനായ ഒരാൾക്ക് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്. ദൃശ്യങ്ങളിൽ കണ്ട അജ്ഞാതനായ വ്യക്തിയെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്