ബംഗളൂരു: നഗരത്തിലെ വിദ്യാലയത്തിന് വീണ്ടും വ്യാജ ബോംബ് ഭീഷണി. ഡിസംബറില്‍ നഗരത്തിലെയും നഗരപ്രാന്തങ്ങളിലെയും 68 വിദ്യാലയങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി എത്തിയിരുന്നു. ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ യശ്വന്ത്പൂര്‍ പൊലീസ് കേസെടുത്തു
കേന്ദ്രീയ വിദ്യാലയത്തിന്റെ ഇമെയിലിലേക്ക് [email protected] എന്ന വിലാസത്തില്‍ നിന്നാണ് ഇ മെയില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ മാസം 28 ന് രാവിലെ 7.37നാണ് മെയില്‍ വന്നിട്ടുള്ളത്. സ്‌കൂളിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. രാവിലെ 10.20ഓടെ വലിയ സ്‌ഫോടനം നടക്കുമെന്നും സൂചനയുണ്ടായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും ബോംബ് നിര്‍വീര്യ സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഇതൊരു വ്യാജ ബോംബ് ഭീഷണി ആയിരുന്നുവെന്ന് വ്യക്തമായി.
ഡിസംബര്‍ ഒന്നിന് 68 സ്‌കൂളുകളില്‍ ബോംബ് വച്ചതായി ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതില്‍ ബെംഗളൂരു നഗരത്തിലെ 48 വിദ്യാലയങ്ങളും ഗ്രാമീണ മേഖലയിലെ 20 സ്‌കൂളുകളും ഉള്‍പ്പെട്ടിരുന്നു. ഈ ഭീഷണിയും ഇമെയിലിലാണ് വന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജമായിരുന്നുവെന്ന് കണ്ടെത്തി. നാഷണല്‍, വിദ്യാശില്‍പ, എന്‍പിഎസ്, ബസവേശ്വര നഗറിലെ കാര്‍മല്‍ സ്‌കൂളുകള്‍, ഹെബ്ബഗോഡിയിലെ എബനേസര്‍ തുടങ്ങിയ സ്‌കൂളുകളിലേക്കായിരുന്നു ഭീഷണി സന്ദേശമെത്തിയത്.
ബോംബ് ഭീഷണിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ കുട്ടികളെ തിരികെ വിളിക്കുന്നതിന് വേണ്ടി മാതാപിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തി. ഇത് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് കുട്ടികളെ വാഹനങ്ങളിലും രക്ഷിതാക്കള്‍ക്കൊപ്പവുമാണ് സ്‌കൂള്‍ അധികൃതര്‍ വീടുകളിലേക്ക് പറഞ്ഞുവിട്ടത്. അതേസമയം, കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ഭീഷണി സന്ദേശം വന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇപ്രാവശ്യം ബോംബ് ഭീഷണിയെ കുറിച്ചുള്ള സന്ദേശം ഗൗരവമായി എടുത്താണ് പരിശോധന നടത്തിയത്.
ബോംബ് ഭീഷണി സംബന്ധിച്ച ഇമെയില്‍ പരിശോധിക്കാന്‍ സിഐഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്