ഡൽഹി: തിരഞ്ഞെടുപ്പു കമ്മിഷനു പാർട്ടികൾ നൽകിയ ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. 2022–23 ലെ തിരഞ്ഞെടുപ്പുകൾക്ക് ബിജെപി ചെലവാക്കിയത് 1092.15 കോടി രൂപയെന്നാണ് റിപ്പോർട്ടിലുള്ളത്.
കോൺഗ്രസ് ചെലവാക്കിയത് 192.55 കോടിയാണ്. കോൺഗ്രസ് ചെലവാക്കിയ തുകയുടെ അഞ്ചിരട്ടിയാണ് ബിജെപി ചെലവാക്കിയത് എന്നാണ് ശ്രദ്ധേയം.
തിരഞ്ഞെടുപ്പു കമ്മിഷനു പാർട്ടികൾ നൽകിയ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. 2022–23 ൽ ബിജെപിക്ക് ആകെ ലഭിച്ചത് 2360.84 കോടിയാണ്. മുൻവർഷം ഇത് 1917.12 കോടിയായിരുന്നു.
ഇലക്ടറൽ ബോണ്ടുകൾ വഴി ഈ കാലയളവിൽ ബിജെപിക്ക് 1294.14 കോടി രൂപ സംഭാവന ലഭിച്ചു. കോൺഗ്രസിനു കിട്ടിയത് 171.01 കോടി. കോൺഗ്രസിനു കിട്ടിയതിന്റെ ഏഴിരട്ടിയിലധികം ബിജെപിക്കു കിട്ടി.
കോൺഗ്രസിന് 22–23 ൽ 452.37 കോടി രൂപയാണു ലഭിച്ചത്. ബിജെപി ചെലവാക്കിയത് 1361.68 കോടി രൂപയാണെങ്കിൽ കോൺഗ്രസിന്റെ ചെലവ് 467.13 കോടി രൂപ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്