ഛത്തീസ്ഗഡില്‍ ബി.ജെ.പി നേതാവിനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി

MARCH 2, 2024, 8:06 AM

ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ജനപത് പഞ്ചായത്ത് അംഗവും സഹകരണ വികസന സമിതി കോഓർഡിനേറ്ററുമായ തിരുപ്പതി കട്‌ലയാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം.ബിജാപൂരിൽ താമസിക്കുന്ന തിരുപ്പതി 15 കിലോമീറ്റർ അകലെയുള്ള ടോയ്നാർ ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. '

രാത്രി എട്ട് മണിയോടെ തിരികെ വരുമ്പോൾ ഏഴംഗ മാവോയിസ്റ്റുകൾ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. 

vachakam
vachakam
vachakam

ഒരുവർഷത്തിനിടെ കൊല്ലപ്പെടുന്ന എട്ടാമത്തെ ബി.ജെ.പി നേതാവാണിദ്ദേഹം. കഴിഞ്ഞ ഡിസംബറില്‍ നാരായണ്‍പൂർ ജില്ലയില്‍ ബി.ജെ.പി പ്രവർത്തകനായ കോമള്‍ മാഞ്ചിയെ മാവോയിസ്റ്റുകള്‍ വധിച്ചിരുന്നു.

നവംബറില്‍ നാരായണ്‍പൂർ ജില്ല ബിജെപി തിരഞ്ഞെടുപ്പ് കോർഡിനേറ്ററും പാർട്ടി വൈസ് പ്രസിഡന്റുമായ രത്തൻ ദുബെ (50) കൊല്ലപ്പെട്ടു.

ഒക്‌ടോബർ 20ന് മൊഹ്‌ല അംബാഗഡ് ചൗക്കി ജില്ലയില്‍ ബിർജു തരാമിനെ (53) നവരാത്രി ആഘോഷിക്കാൻ ക്ഷേത്രത്തിലേക്ക് പോകുമ്ബോഴാണ് ബൈക്കിലെത്തിയ അജ്ഞാതർ വെടിവെച്ചുകൊന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam