ന്യൂഡൽഹി: മദ്യനയ ക്കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ കഴിയവെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറപ്പെടുവിച്ചെന്ന് അവകാശപ്പെട്ട് പുറത്തുവിട്ട ഉത്തരവ് വ്യാജമെന്ന് ബി.ജെ.പി.
ഡൽഹിയിൽ ജലവിതരണം സുഗമമാക്കാൻ വകുപ്പ് മന്ത്രി അതിഷിക്ക് നൽകിയ കത്ത് കെട്ടിച്ചമച്ചതാണെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറിയും ഡൽഹി മുൻ നിയമസഭാംഗവുമായ മജിഞ്ജർ സിങ് സർസ ആരോപിച്ചു.
'മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയോ ആശയവിനിമയം നടത്തുകയോ ചെയ്യാതെ എങ്ങനെ ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിപ്പിക്കാൻ കഴിയും? ഇത് അധികാരദുർവിനിയോഗമാണ്. നിയമവിരുദ്ധമാണ്. സംഭവത്തില്‍ അന്വേഷണം നടത്താൻ ഉത്തരവിടണമെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവർണറോട് ആവശ്യപ്പെടുകയാണ്', മജീന്ദർ സിങ് സിർസ പറഞ്ഞു.
വാർത്താസമ്മേളനത്തില്‍, ഡല്‍ഹിയിലെ ജലവിതരണ പ്രശ്നങ്ങള്‍ പരിഹരിക്കാൻ അരവിന്ദ് കെജ്രിവാള്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് മന്ത്രി അതിഷി അവകാശപ്പെട്ടിരുന്നു. ഡല്‍ഹി സർക്കാർ ഇനി ഇ.ഡി. കസ്റ്റഡിയില്‍നിന്ന് നിയന്ത്രിക്കപ്പെടുമെന്നും അവർ പറഞ്ഞു. ഇത് കെട്ടിച്ചമച്ച കത്താണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യപ്പെട്ടു. നിലവിലത് ഭരണഘടനാവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്', മജീന്ദർ സിങ് സിർസ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്