ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെഡിഎംകെ എംപി കതിര്‍ ആനന്ദ് നടത്തിയ പരാമർശം വിവാദമാകുന്നു.വെള്ളൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം ബിജെപി വലിയ ആയുധം ആക്കിയിരിക്കുകയാണ് ഇപ്പോൾ.
'മിക്ക സ്ത്രീകളുടെയും മുഖങ്ങള്‍ തിളങ്ങുന്നത് എനിക്ക് കാണാം. നിങ്ങള്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി ഫെയര്‍നെസ് ക്രീമും പോണ്ട്സ് പൗഡറും ഉപയോഗിച്ചതായി തോന്നുന്നു. നിങ്ങള്‍ക്ക് ഇതിനകം 1,000 രൂപ ലഭിക്കുന്നുണ്ടല്ലോ- എന്നായിരുന്നു കതിര്‍ ആനന്ദിന്റെ വിവാദ പരാമർശം.
തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്‍ മന്ത്രിസഭ അധികാരത്തിലെത്തിയതിന് പിന്നാലെ സ്ത്രീകള്‍ക്ക് എല്ലാ മാസവും 1000 രൂപ നല്‍കുന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതടക്കം മുൻ നിർത്തിയാണ് അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയത്. എന്നാൽ ഇത് വൻ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്.
പരാമർശത്തിൽ ശക്തമായി പ്രതിഷേധിച്ച് ബിജെപിയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.ഡിഎംകെ എം പി മുന്നോട്ട് വെച്ച വികസനം ഇതാണോ എന്നായിരുന്നു ബിജെപിയുടെ ചോദ്യം.
ENGLISH SUMMARY: BJP against DMK MP
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്