ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയാന്‍ എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേകം ജീവനക്കാരെ നിയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ബിഹാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അംഗന്‍വാടി ജീവനക്കാരെയാണ് ഇതിനായി നിയോഗിക്കുക. ബിഹാറില്‍ സ്ത്രീകള്‍ പരമ്പരാഗതമായി ധരിച്ചുവരുന്ന ശിരോവസ്ത്രമണിഞ്ഞും ബുര്‍ഖ ധരിച്ചും എത്തുന്ന സ്ത്രീകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പോളിങ് ബൂത്തുകള്‍ക്കുള്ളില്‍ വോട്ടര്‍മാരെ പരിശോധിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നും അവ കര്‍ശനമായി പാലിക്കുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
'ബുര്‍ഖ ധരിച്ച സ്ത്രീകളെ തിരിച്ചറിയുന്നതിനായി അംഗന്‍വാടി ജീവനക്കാരെ എല്ലാ പോളിങ് ബൂത്തുകളിലും വിന്യസിക്കും. ഒരു പോളിങ് സ്റ്റേഷനുള്ളില്‍ എങ്ങനെയാണ് വ്യക്തിത്വം പരിശോധിക്കേണ്ടത് എന്ന കാര്യത്തിലുള്ള കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വളരെ വ്യക്തമാണ്. അത് കര്‍ശനമായി പാലിക്കപ്പെടുകതന്നെ ചെയ്യും.' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്