റാഞ്ചി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ജാർഖണ്ഡിലെ ദിയോഗഢില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2002ലെ ഗുജറാത്ത് കലാപത്തിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടേണ്ടിയിരുന്ന നരേന്ദ്ര മോദിയെ രക്ഷിച്ചത് അദ്വാനിയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയെ മാറ്റാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന എബി വാജ്‌പേയി ആവശ്യപ്പെട്ടിരുന്നതായും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
''2002ല്‍ അദ്വാനിയാണ് മോദിയെ രക്ഷിച്ചത്. അന്നു പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയി മോദിയെ രാജധർമത്തെക്കുറിച്ച് ഓർമിപ്പിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.''-ജയറാം രമേശ് സൂചിപ്പിച്ചു.
ബി.ജെ.പിയുടെ ഗോവ യോഗത്തില്‍ മോദിയെ രക്ഷിച്ച ഏക വ്യക്തി അദ്വാനിയായിരുന്നു. മോദി നല്ലൊരു ഇവന്റ് മാനേജറാണെന്ന പ്രശസ്തമായ പ്രസ്താവന നടത്തിയയാള്‍ കൂടിയാണ് അദ്വാനി. മോദിയെയും അദ്വാനിയെയും കാണുമ്പോൾ ഈ രണ്ട് സംഭവങ്ങളാണ് തൻ്റെ ഓർമ്മയിലേക്ക് വരികയെന്നും ജയറാം രമേശ് പരിഹസിച്ചു. അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകിയതിനെ കോൺഗ്രസ് നേരത്തെ സ്വാഗതം ചെയ്തിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്