'പാചകം ചെയ്യുന്നില്ല, ശുചി മുറിക്കായി പോകുന്നത് മാളുകളിലേക്ക്'; ബാംഗൂർ നഗരത്തിൽ ജലദൗര്‍ലഭ്യം രൂക്ഷം 

MARCH 15, 2024, 3:25 PM

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ജലദൗര്‍ലഭ്യം രൂകഷമാകുന്നതായി റിപ്പോർട്ട്. വെള്ളം കിട്ടാതായതോടെ ആളുകള്‍ ശുചിമുറിക്കായി മാളുകളെ ആശ്രയിക്കുന്നതായി ആണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്. മഴ വൈകുന്നതോടെ ആണ് പ്രതിസന്ധി രൂക്ഷമായത്.

മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. ആളുകൾ വെള്ളം ഇല്ലാത്തതിനാൽ പാചകം നിർത്തി റസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും കുളി ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂറ്റന്‍ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ പോലും വാട്ടർ ടാങ്കറുകളെയാണ് ആശ്രയിക്കുകയാണ്. 

അതേസമയം അധികമായി വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഡിസ്പോസിബിൾ കപ്പുകൾ, ഗ്ലാസുകൾ, പ്ലേറ്റുകൾ എന്നിവയാണ് ഹോട്ടലുകള്‍ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ചില സ്ഥാനങ്ങള്‍ കൊവിഡ് കാലത്തിന് സമാനമായി ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറി എന്നും റിപ്പോർട്ടുകൾ ഉണ്ട്. 

vachakam
vachakam
vachakam

കാവേരി നദി, ഭൂഗർഭജലം എന്നീ രണ്ട് സ്രോതസ്സുകളിൽ നിന്നാണ് ബെംഗളൂരുവിന് വെള്ളം ലഭിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ കടുത്ത വരള്‍ച്ച ജലദൗര്‍ലഭ്യം രൂക്ഷമായിരിക്കുകയാണ്. പ്രതിദിനം 2,600-2,800 ദശലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യം. എന്നാല്‍ പകുതി പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam