ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകർക്കെതിരെ നടപടിവേണമെന്ന് സുപ്രീം കോടതിയോട് ബാര്‍ അസോസിയേഷൻ. ഇക്കാര്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് ബാർ അസോസിയേഷൻ (എസ്.സി.ബി.എ) ആവശ്യപ്പെട്ടു.
അസോസിയേഷൻ പ്രസിഡൻ്റ് ആദിഷ് അഗർവാലയാണ് കത്തെഴുതിയത്. ഗതാഗതക്കുരുക്ക് മൂലം അഭിഭാഷകർക്ക് എത്തിപ്പെടാൻ കഴിയുന്നില്ലെന്നും ഈ സാഹചര്യത്തില്‍ അഭിഭാഷകരുടെ അഭാവം മൂലം പ്രതികൂലമായ വിധി പുറപ്പെടുവിക്കരുതെന്ന് കോടതികളോട് നിർദ്ദേശിക്കണമെന്നും അദ്ദേഹം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനോട് ആവശ്യപ്പെട്ടു.
കർഷകരുടെ താല്‍പര്യം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പരമാവധി ശ്രമിച്ചിട്ടും ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള ചില കർഷകർ ഫെബ്രുവരി 13 ന് ദേശീയ തലസ്ഥാനത്ത് വലിയ തോതിലുള്ള പ്രതിഷേധത്തിന് ഒരുങ്ങുകയാണണെന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താനാണ് താൻ കത്തെഴുതുന്നതെന്നും അഗർവാല പറയുന്നു.
എല്ലാ ഉൽപ്പന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പാക്കുക, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പരിഷ്കരിക്കുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക, സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കർഷകർ ഡൽഹി ചലോ മാർച്ച് ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്