ബെംഗളൂരു: ബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ സഫാരിക്കിടെ പുലിയുടെ ആക്രമണം. വാഹനത്തിലേക്ക് ചാടിക്കറിയ പുലി വാഹനത്തിനുള്ളില്‍ ഇരിക്കുകയായിരുന്ന 12-കാരനെ ആക്രമിച്ചു.
നാഷണല്‍ പാര്‍ക്കില്‍ സഫാരിക്കായി പോയ വാഹനം സാധാരണയായി മൃഗങ്ങളെ കാണുന്ന ഭാഗത്ത് എത്തിയപ്പോള്‍ വേഗത കുറച്ചു.
ഈ സമയം റോഡിലേക്ക് കയറിയ പുലി വാഹനത്തിലേക്ക് ചാടിക്കയറുകയും ജനലിലൂടെ കുട്ടിയെ മാന്തുകയുമായിരുന്നു.
സഫാരിക്ക് ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ ജനലില്‍ സുരക്ഷയ്ക്കായി നല്‍കിയിട്ടുള്ള നെറ്റ് ഇളകിയ നിലയിലായിരുന്നു. പുലി ആക്രമിച്ച വാഹനത്തിന് പിന്നിലെ വാഹനത്തിലുണ്ടായിരുന്ന ആളുകളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കുട്ടിയുടെ കൈയിലാണ് പരിക്കേറ്റിരിക്കുന്നത്. സഫാരിക്ക് ഉപയോഗിക്കുന്ന വാഹനത്തിലേക്ക് ചാടിക്കയറിയ പുലി, സൈഡ് സീറ്റിലിരികുന്ന കുട്ടിയുടെ കൈയിലാണ് മാന്തിയത്. കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ കുട്ടിക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്