ഉദയനിധി സ്റ്റാലിന് ബംഗളൂരു കോടതിയുടെ നോട്ടീസ്

FEBRUARY 2, 2024, 7:54 PM

ബംഗളൂരു: സനാധന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബംഗളൂരു കോടതിയുടെ നോട്ടീസ്.

ബംഗളൂരു സ്വദേശിയായ പരമേശ് നല്‍കിയ പരാതിയിലാണ് ബംഗളൂരുവിലെ പ്രത്യേക കോടതി നോട്ടീസയച്ചിരിക്കുന്നത്. മാര്‍ച്ച്‌ നാലിന് വിചാരണക്കായി നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനും തമിഴ്‌നാട് കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ 2023 സെപ്തംബറില്‍ ഒരു സമ്മേളനത്തില്‍ സനാധന ധര്‍മത്തെ വിമർശിച്ചിരുന്നു. 

vachakam
vachakam
vachakam

സനാധന ധര്‍മം സാമൂഹിക നീതിക്കും തുല്യതക്കും എതിരാണെന്നും ഇതിനെ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു അദ്ദേഹം പ്രസംഗത്തിനിടെ സംസാരിച്ചത്. എന്നാല്‍ ഈ പരാമര്‍ശം വിവാദമാവുകയായിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam