ഡല്‍ഹി: ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.
അതേസമയം ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനാണ് നിയമഭേദഗതി. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും എന്നും റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നു. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിംഗ് പ്രമോഷൻ നടത്തുന്നത് നിരോധിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്