23 ഇനം നായകളുടെ ഇറക്കുമതി തടയാൻ നിർദ്ദേശം

MARCH 13, 2024, 1:55 PM

ദില്ലി:   23 ഇനം നായകളുടെ ഇറക്കുമതി തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ. 

പട്ടികയിലെ നായകളുടെ വിൽപനയ്ക്കും പ്രജനനത്തിനും ലൈസൻസോ പെർമിറ്റോ നൽകുന്നതിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ, ക്ഷീര പരിപാലന വകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. 

റോട്ട്‌വീലർ, പിറ്റ്ബുൾ, ടെറിയർ, വുൾഫ് ഡോഗ്സ്, അടക്കമുള്ള 23 നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപ്പന എന്നിവ തടയണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. 

vachakam
vachakam
vachakam

ഈ ഇനങ്ങളിൽപ്പെട്ട നായകളുടെ പ്രജനനം തടയുന്നതിന് വന്ധ്യംകരണം ചെയ്യേണ്ടതിന്റെ ആവശ്യകതയും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം നായകളുടെ ആക്രമണത്തിൽ നിരവധി പേർ മരണപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. ഇവ മനുഷ്യജീവന് അപകടകരമാണെന്ന വിലയിരുത്തലിലാണ് നിർദേശം. 

പട്ടികയിൽ ഉൾപ്പെട്ട നായകൾ ഇവ: പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്ക സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്‌ബോയൽ, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്‌സ്, റോട്ട്‌വീലർ, ടെറിയർസ്, റൊഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് ഡോഗ്‌സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാർ, കെയ്ൻ കോർസോ, ബാൻഡോ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam