ഡൽഹി മദ്യ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യ അഴിമതി കേസിൽ ഇഡി സമൻസ് സ്റ്റേ ചെയ്യണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി സെഷൻസ് കോടതി തള്ളി.
കേസിൽ നാളെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകാനും കെജ്‌രിവാളിനോട് കോടതി ഉത്തരവിട്ടു. ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരിട്ട് ഹാജരാകാൻ കഴിഞ്ഞ മാസം കോടതി സമയം നീട്ടി നൽകിയിരുന്നു.
മാർച്ച് 16ന് നേരിട്ട് ഹാജരാകണമെന്ന് ഡൽഹി റൂസ് അവന്യൂ കോടതി കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു. കേസിൽ ചോദ്യം ചെയ്യാൻ ഇഡി അഞ്ച് നോട്ടീസ് അയച്ചിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല.
പിന്നീട് ഇഡി നൽകിയ അപേക്ഷയിൽ നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചെങ്കിലും കെജ്രിവാൾ ഓൺലൈനായിട്ടാണ് കെജ്രിവാൾ റൗസ് അവന്യു കോടതിയിൽ ഹാജരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്