ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ ലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ബിആർഎസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയ്ക്ക് തിരിച്ചടി.
കവിതയെ മാർച്ച് 23 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന കവിതയുടെ ഹർജി കോടതി തള്ളി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ഹർജി തള്ളിയത്.
ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കവിതയുടെ വസതിയില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ഐടി വകുപ്പുകള്‍ ഇന്നലെ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
റെയ്ഡിനു പിന്നാലെ കവിതയെ കസ്റ്റഡിയിലെടുത്തിരുന്നു.
ഈ വർഷം മാത്രം ഡല്‍ഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇഡിയും ഐടി വകുപ്പും രണ്ട് തവണ സമൻസ് നല്‍കിയിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് അറസ്റ്റ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്