ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിൽ ഞെട്ടിപ്പിക്കുന്ന സംഭവം. വിവാഹത്തിന് മണിക്കൂറുകൾക്ക് ശേഷം നവവധു പ്രസവിച്ചു. അസിംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുംഹാരിയ ഗ്രാമത്തിലാണ് അസാധാരണമായ സംഭവം അരങ്ങേറിയത്.
കുംഹാരിയ ഗ്രാമവാസിയായ റിസ്വാൻ എന്ന യുവാവിന്റെയും സമീപ ഗ്രാമമായ ബഹാദുർഗഞ്ചുകാരിയായ യുവതിയുടേയും വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്.
വരന്റെ വീട്ടിലെത്തി ഉടൻ വധുവിന് കടുത്ത വയറുവേദന അനുഭവപ്പെട്ടു. വിവാഹ ആഘോഷം പൂർത്തിയാവും മുൻപ് വയറുവേദന കടുത്തു. ഇതോടെ വരന്റെ വീട്ടുകാർ ഗ്രാമത്തിലെ ക്ലിനിക്കിലെ ഡോക്ടറുടെ സേവനം വീട്ടുകാർ തേടിയതോടെയാണ് വയറുവേദന പ്രസവ വേദനയാണെന്ന് തിരിച്ചറിയുന്നത്.
ഞായറാഴ്ച പുലർച്ചയോടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഇവർ തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
