ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാർഥി.ദില്ലിയിൽ നടന്ന ഇന്ത്യ സഖ്യ ചർച്ചക്ക് ശേഷം മല്ലികാർജുന ഖാർഗെയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
മഹാരാഷ്ട്ര ഗവര്‍ണറും തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷനുമായ സി പി രാധാകൃഷ്ണനാണ് എന്‍ ഡി എയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ദിവസം ചേർന്ന ബി ജെ പി പാര്‍ലമെന്ററി യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനം ഉണ്ടായത്.
സെപ്റ്റംബര്‍ 9 നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ആരോഗ്യപരമായ കാരണങ്ങളാല്‍ ജൂലൈ 21-ന് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സംജാതമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്