വിമാന ഇന്ധനവില 2 ലക്ഷം കടന്നു; ടിക്കറ്റ് നിരക്കുകൾ ഉയരാൻ സാധ്യത

APRIL 1, 2026, 3:48 AM

ഡൽഹി: വിമാന ഇന്ധനമായ എയർ ടർബൈൻ ഫ്യൂവൽ (എടിഎഫ്) വില ചരിത്രത്തിലാദ്യമായി 2 ലക്ഷം രൂപ കടന്നതോടെ വിമാന ടിക്കറ്റ് നിരക്കുകൾ ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. ന്യൂഡൽഹിയിൽ എടിഎഫ് വില കിലോലിറ്ററിന് 2,07,341.22 രൂപയായി ഉയർന്നു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് ഇന്ധനവിലയിൽ വലിയ വർധനയ്ക്ക് പ്രധാന കാരണം. മുമ്പ് റഷ്യ-യുക്രൈൻ യുദ്ധം സമയത്തായിരുന്നു ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത് — ഏകദേശം 1.1 ലക്ഷം രൂപ.

പുതുക്കിയ നിരക്കുകൾ ഇന്ത്യൻ പൊതുമേഖല എണ്ണകമ്പനികൾ പ്രഖ്യാപിച്ചു. ആഭ്യന്തര വിമാന സർവീസുകൾക്ക് ഏകദേശം 115 ശതമാനവും അന്താരാഷ്ട്ര സർവീസുകൾക്ക് 107 ശതമാനവും വർധനവാണ് ഉണ്ടായത്.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ എടിഎഫിന് എക്സൈസ് നികുതി വർധിപ്പിക്കുകയും ചെയ്തു. 50 രൂപയാണ് പ്രത്യേക തീരുവയായി പ്രഖ്യാപിച്ചത്. ഇളവുകൾക്കുശേഷം ലിറ്ററിന് 29.5 രൂപയാണ് നിലവിൽ ഈടാക്കുന്നത്.

ഇതിനൊപ്പം മറ്റു ഇന്ധനങ്ങളും വിലകൂടി. ഡൽഹിയിൽ പ്രീമിയം പെട്രോൾ 149 രൂപയിൽ നിന്ന് 160 രൂപയായി ഉയർന്നു. എക്‌സ്ട്രാ ഗ്രീൻ പ്രീമിയം ഡീസൽ 91.49 രൂപയിൽ നിന്ന് 92.99 രൂപയായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഈ വർധന പ്രഖ്യാപിച്ചു.

വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ എൽപിജി സിലിണ്ടറിന്റെ വിലയും 195.50 രൂപ വർധിച്ച് 2,078 രൂപയായി. ഇന്ധന ക്ഷാമവും അന്താരാഷ്ട്ര സാഹചര്യങ്ങളും കൂടി വിലവർധനയ്ക്ക് കാരണമായതായി അധികൃതർ വ്യക്തമാക്കി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam