രണ്ട് കോടി രൂപ വില മതിക്കുന്ന മയില്‍പ്പീലികള്‍ ചൈനയിലേക്ക് കടത്താന്‍ ശ്രമം

FEBRUARY 15, 2024, 6:02 PM

മുംബൈ: ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച 28 ലക്ഷത്തോളം മയില്‍പ്പീലികള്‍ മുംബൈ തുറമുഖത്ത് നിന്നും പിടിച്ചെടുത്തു. ഏകദേശം 2. 01 കോടി രൂപ വിലമതിക്കുന്ന മയില്‍പ്പീലികള്‍ കയര്‍ കൊണ്ട് നിര്‍മ്മിച്ച ഡോര്‍മാറ്റ് എന്ന വ്യജേനയാണ് കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) മുംബൈ സോണല്‍ യൂണിറ്റാണ്  നവഷേവ തുറമുഖത്ത് പരിശോധന നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട എക്സ്പോര്‍ട്ടറെ കസ്റ്റഡിയിലെടുത്തതായി ഡിആര്‍ഐ ഔദ്യാഗിക പ്രസ്താവനയില്‍ പറഞ്ഞു. 1962 ലെ കസ്റ്റംസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മയില്‍പ്പീലി കയറ്റുമതി ഇന്ത്യയില്‍ നിയമ വിരുദ്ധമാണ്. ഇത്രയും കൂടുതല്‍ അളവ് ലഭിക്കാന്‍ ദേശീയ പക്ഷിയെ കൊല്ലുകയോ വേട്ടയാടുകയോ ചെയ്തിട്ടുണ്ടോ എന്നതും അന്വേഷിച്ച് വരികയാണെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam