നിയമസഭാ സമ്മേളനം നാളെ മുതല്‍ പുനരാരംഭിക്കും; വന്യജീവി ആക്രമണം അടിയന്തര പ്രമേയമായേക്കും

FEBRUARY 11, 2024, 7:16 AM

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ മുതല്‍ പുനരാരംഭിക്കും. ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയാണ് നാളെ മുതല്‍ 15 വരെ നടക്കുക. നാളത്തെ സമ്മേളനത്തില്‍ വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി അവതരിപ്പിച്ചേക്കും.

ഭക്ഷ്യം, റവന്യു, മൃഗസംരക്ഷണം എന്നി വകുപ്പുകളെ ബജറ്റില്‍ തഴഞ്ഞതിനാല്‍ സിപിഐയുടെ ഭാഗത്ത് നിന്ന് സഭയില്‍ പ്രതിഷേധ സ്വരം ഉയരാന്‍ സാധ്യതയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സഭ 15 ന് പിരിയുന്നത്. നാല് മാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാകും സഭ പിരിയുക. സമ്പൂര്‍ണ ബജറ്റ് അടുത്ത സാമ്പത്തിക വര്‍ഷമാകും പാസാക്കുക.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് തുടരുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര നാളെയും ഉണ്ട്. അതിനാല്‍ യാത്ര നയിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോഴിക്കോട്ട് നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തെത്തി അടിയന്തര പ്രമേയ നോട്ടീസ് അവതരണം കഴിഞ്ഞ് തിരികെ മടങ്ങാനാണ് ആലോചിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam