ഡല്‍ഹി: ബി.ജെ.പി ഐ.ടി സെല്‍ പാർട്ട് 2 എന്ന പേരില്‍ പ്രചരിച്ച വിഡിയോ റീട്വീറ്റ് ചെയ്തതില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ചു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയില്‍.
ജർമനിയില്‍ താമസിക്കുന്ന ധ്രുവ് റാത്തി എന്ന യൂട്യൂബറാണ് വിഡിയോ പ്രചരിപ്പിച്ചത്. ഈ വിഡിയോയില്‍ അപകീർത്തികരമായ കാര്യങ്ങളുണ്ടെന്ന് കാണിച്ച് വികാസ് സംകൃത്യായൻ എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. പരാതിയെ തുടർന്ന് തുടർന്ന് വിവാദ വിഡിയോ റീട്വീറ്റ് ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് കാണിച്ച് കെജ്രിവാള്‍ ഹാജരാകണമെന്ന് ഡല്‍ഹി ഹൈകോടതി നിർദേശിച്ചിരുന്നു.
അതേസമയം ഇതിനെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഈ ഹർജി പരിഗണിച്ചപ്പോഴാണ് കെജ്രിവാള്‍ തെറ്റ് സമ്മതിച്ചത്. അദ്ദേഹം തെറ്റ് സമ്മതിച്ചതോടെ ഹർജി പിൻവലിക്കാൻ സാധ്യതയുണ്ടോ എന്ന് കോടതി പരാതിക്കാരനോട് ആരാഞ്ഞു.
കെജ്രിവാള്‍ തെറ്റ് സമ്മതിച്ചതിനു പിന്നാലെ അപകീർത്തി കേസ് മാർച്ച് 11 വരെ എടുക്കരുതെന്ന് ജഡ്ജിമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങിയ ബെഞ്ച് വിചാരണക്കോടതിക്ക് നിർദേശം നല്‍കിയിട്ടുണ്ട്. കെജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‍വിയാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്