ഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ചു ഇ.ഡി. ഫെബ്രുവരി 26 ന് കെജ്രിവാളിനോട് ഹാജരാകാൻ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ വകുപ്പുകള്‍ പ്രകാരം ഇ.ഡി അരവിന്ദ് കെജ്രിവാളിന് അയക്കുന്ന ഏഴാമത്തെ സമൻസാണിത്. ആറു തവണ സമൻസയച്ചിട്ടും ഹാജരാവാത്തതിനെ തുടർന്ന് കെജ്രിവാളിനെതിരെ റോസ് അവന്യൂ കോടതിയില്‍ ഇ.ഡി പരാതിയും നല്‍കിയിരുന്നു.
ഇതിനെ തുടർന്ന് വിഡിയോ ലിങ്ക് വഴി കെജ്രിവാള്‍ ഹാജരാവുകയും ചെയ്തിരുന്നു. മാർച്ച് 16ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി അറിയിച്ചത്. എന്നാൽ നിയമപ്രകാരം ചെയ്യേണ്ടതെന്തും ചെയ്യുമെന്നതായിരുന്നു കഴിഞ്ഞ സമന്‍സുകളെ കുറിച്ചുള്ള ചോദ്യത്തിന് കെജ്രിവാളിന്റെ മറുപടി.
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താതിരിക്കാന്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇ.ഡിയുടെ പദ്ധതിയെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്