മദ്യനയ സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ എവിടെ എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ; അന്വേഷണത്തോട് കെജ്രിവാൾ സഹകരിക്കുന്നില്ലെന്ന് ഇഡി 

MARCH 25, 2024, 7:44 PM

ഡൽഹി: മദ്യനയ അഴിമതി കേസിൽ അന്വേഷണത്തോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മദ്യനയ രൂപീകരണ സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ എവിടെ എന്ന ഇഡിയുടെ ചോദ്യത്തോട് മറന്നുപോയി എന്ന മറുപടിയാണ് കെജ്രിവാൾ നൽകിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം കെജ്രിവാൾ ഇറക്കിയ ഉത്തരവിലും ഇഡി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മദ്യനയ അഴിമതി കേസിൽ സമൻസുകൾ അവഗണിച്ച കെജ്രിവാൾ നിലവിലെ അന്വേഷണത്തോടും സഹകരിക്കുന്നില്ലെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. 

ഓരോ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി കേജ്രിവാൾ നൽകുന്നില്ല എന്നും ഇഡി ആരോപിക്കുന്നു. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി കസ്റ്റഡി കാലാവധി കഴിയുമ്പോൾ കോടതിയിൽ കൂടുതൽ ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam